User:Sakthiknr/sandbox
ഇന്ത്യയില്‍ വ്യാപകമായിക്കാണുന്ന ഒരു സാമൂഹികപ്രശ്നമാണ് അന്ധവിശ്വാസം. അമാനുഷികമായ കഴിവു,കൊണ്ടുമാത്രം വിശദീകരിക്കാവുന്നതും ആധുനികശാസ്ത്രത്തിനു തീര്‍ത്തും വിരുദ്ധവുമായ വിശ്വാസത്തെയോ ആചാരത്തെയോ ആണ് അന്ധവിശ്വാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വിഭാഗം അന്ധവിശ്വാസമായിക്കരുതുന്ന വിശ്വാസവും ആചാരവും മറ്റൊരു വിഭാഗം അങ്ങനെ കാണണമെന്നില്ല. സാധാരണക്കാരന്റെയും ശാസ്ത്രകാരന്മാരുടെയും അഭിപ്രായം പരിഗണിക്കുമ്പോള്‍ വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അന്തരം ഒന്നു കൂടി വര്‍ദ്ധിക്കുന്നു. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാമെങ്കിലും, അന്ധവിശ്വാസമോ കപടശാസ്ത്രമോ ആയി പരിഗണിക്കപ്പെടുന്ന ഇന്ത്യയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാത്രമാണ് ഈ ലേഖനം സൂചിപ്പിക്കുന്നത്
വിദ്യാഭ്യാസത്തിന്റെ കുറവാണ് സാധാരണയായി അന്ധവിശ്വാസത്തിന് കാരണമാവാറുള്ളത്, എന്നാല്‍ ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ളവര്‍പോലും അന്ധവിശ്വാസങ്ങള്‍ പിന്തുടരുന്നതായിക്കാണാം. 2011ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ സാക്ഷരതാനിരക്ക് 74% ആണ്. പ്രാദേശികമായി വിശ്വാസങ്ങളും ആചാരങ്ങളും മാറാം, പല പ്രദേശങ്ങളിലും അവരുടെ തനതായ വിശ്വാസങ്ങളും നിലനല്‍ക്കുന്നുണ്ട്. ഈ ആചാരങ്ങള്‍ കരിങ്കണ്ണു മാറ്റുന്നതിനുള്ള നിര്‍ദ്ദോഷങ്ങളായ ചില പ്രയോഗങ്ങള്‍ മുതല്‍ ബാധയൊഴിപ്പിക്കല്‍ പോലെയുള്ള മാരകമായ പ്രയോഗങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്നു. ഇവയില്‍ ചില വിശ്വാസങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, പാരമ്പര്യത്തിന്റെയും മതത്തിന്റെയും ഭാഗമായി പരിഗണിക്കപ്പെടുന്നവയും ആണ്, അതിനാല്‍ ഇവ നിരോധിക്കുന്നതിനുള്ള നിയമങ്ങലുടെ വരവ് പലപ്പൊഴും എതിര്‍ക്കപ്പെടുന്നു.